Our Leaders

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം പാണക്കാട്
1947-2022

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായി എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡൻറുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.

18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്[അവലംബം ആവശ്യമാണ്]. കേരളത്തിലെ ഒരുപാട് മുസ്‌ലിം മഹല്ലുകളുടെ ഖാദിയായ ഇദ്ദേഹം ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റികടമേരി റഹ്മാനിയ്യ അറബിക് കോളേജ്, നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. 

ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ,  2022 മാർച്ച് 6-ന് അങ്കമാലിയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.